Thursday, 28 July 2016

ആദ്യ ട്രെയിൻ യാത്ര

ആദ്യമായിട്ടാണ് ട്രെയിൻ കയറാൻപോകുന്നത് അതിന്റെ എല്ലാ ആശങ്കയും എനിക്കുണ്ടായിരുന്നു കുറച്ചു അഭിമാനവും.പാലക്കാട് അമ്മാവന്റെ വീട്ടിൽ പോകാനായിരുന്നു അന്ന് ഞാൻ ആദ്യമായ് ട്രെയിനിൽ യാത്ര ചെയ്തത് . ചെറിയരു അഭയവും എന്നെ അലട്ടിയിരുന്നു.അച്ഛൻ ഉള്ള കാരണം പിന്നെ അതൊന്നും ഒരു കുഴപ്പമാവില്ലെന്നു എനിക്കറിയാം.ചേച്ചി ഒരാള്മാത്രമേ വരുന്നുള്ളു .ചേച്ചി മുമ്പു ട്രെയിനിൽ പോയിട്ടുണ്ട്.കുറ്റിപ്പുറം സ്റ്റേഷനിലേക് കയറ്റം കയറുമ്പോൾ തന്നെ ട്രെയിനുകൾ പോകുന്നതുകാണാം അപ്പോള്തന്നെ ഒരു യാത്രയുടെ ഭയം വരുന്നുണ്ടായിരുന്നു വേഗം തിരിച്ചുവന്നിട്ടു വേണം ക്ലാസ്സിൽ പോയി സുജിത്തിനോട് ട്രെയിൻ കയറിയ കാര്യങ്ങളെല്ലാം പറയാം അവൻ തിരുവനതപുരം പോകുമ്പോൾ കുറെ ട്രെയിൻ കയറിയിട്ടുണ്ട് അതെല്ലാം ക്ലാസ്സിൽ വന്നു പറയുകയും ചെയ്യും അപ്പോൾ ഞാനും വിചാരികുമായിരുന്നു എനിക് എന്ന ട്രെയിൻ കരയാൻ പറ്റുക എന്നു.ഞാനും അമ്മയും ചേച്ചിയും പ്ലാറ്റഫോമിലേക് നടന്നു.അച്ഛൻ നേരെ ടിക്കറ്റ് എടുക്കാൻ ക്യുവിൽ നില്കാൻ പോയി.അപ്പുറത്തേക്ക് നോക്കുമ്പോൾ ട്രെയിനുകൾ പോകുന്നതുകാണാം അച്ഛൻ വരുമ്പോഴേക്കും എന്റെ ട്രെയിൻ പോകുമോ എന്നു  ഞാൻ വ്യാകുലപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛൻ ടിക്കറ്റും കൊണ്ടു വന്നു . നല്ല കട്ടിയുള്ള മഞ്ഞ   ടിക്കറ്റ് ഞാൻ അന്ന് ആദ്യമായിട്ടാണ് കാണുന്നത്.

"അച്ഛാ ഞാൻ പിടികാം"

"വേണ്ട വേണ്ട അവൻ അത് എവിടെകിലും കളയും"

അമ്മ പറഞ്ഞു.

"ഇത് ട്രെയിനിൽ ടി ടി ആർ വരുമ്പോൾ കാണിക്കണം അല്ലെകിൽ നമ്മൾ ഫിനെ അടക്കേണ്ടിവരും എന്നു പറഞ്ഞു "

എനിക്കൊന്നും മനസിലായില്ല എനിക് അപ്പോള്തന്നെ അതു കയ്യിലാക്കണമായിരുന്നു.
പ്ലാറ്റഫോമിലൂടെ കാപ്പിയും ചായയും വിൽക്കുന്ന ആളുകൾ പോകുന്നുണ്ടായിരുന്നു.അമ്മ എന്നോട് ചോദിച്ചു നിനക്കു കുടിക്കണോയെന്നു ഞാൻ അപ്പോൾ തന്നെ വേണം എന്നു പറഞ്ഞു ചേച്ചിക്കും വാങ്ങി.കാപ്പിയും പരിപ്പുവടയും കഴിച്ചു. ചൂടുള്ള പരിപ്പുവടയും കാപ്പിയും ഞാൻ കുടിക്കുന്നത് കണ്ടു ഒരു അമ്മുമ്മ അടുത്തു വന്നു അതു വരെയുള്ള എല്ലാ ആസ്വാദനവും പോയി.പാവം ഭിക്ഷ യാചിക്കുന്നു ഞാൻ വിഷമഭാവത്തോടു കൂടി അമ്മയെ നോക്കി അമ്മയും അച്ഛനും ഒന്നും മിണ്ടുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവർ പോയി ഞാൻ വീണ്ടും എന്റെ ജോലിലേക് കടന്നു . ഇടക്കിടക് എന്തൊക്കെയോ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞതും അച്ഛൻ എന്റെ കയ്യുംപിടിച്ചു നടന്നു.
"ട്രെയിൻ വരാറായോ അമ്മേ "
"ആ " " വേഗം നടക്കു"
ഞാൻ വീണ്ടും ചെയുതായ് പേടിച്ചു .
അങ്ങനെ ഞങ്ങൾക്ക് പോകാനുള്ള ട്രെയിൻ വരുന്നു തിരക്കു കൂടി വരുന്നു . ട്രെയിൻ നിർത്തിയപ്പോഴേക്കും ഇറങ്ങാനും കയറാനും ഉള്ള തിരക്കായി.എങ്ങനെക്കൊയോ ഞങ്ങൾ പിടിച്ചു കേറി.ട്രെയിൻ സീറ്റുകളെല്ലാം നിറഞ്ഞിരിക്കുന്നു. എനിക്കു വീണ്ടും നിരാശ തോന്നി.ഇതാണോ ഞാൻ സ്വപനം കണ്ട എന്റെ ട്രെയിൻ യാത്ര.

No comments:

Post a Comment